ആദ്യ പകുതി ഗോൾരഹിത സമനിലയിൽ!!
മെസ്സിക്ക് നേരെയുള്ള ഫൗൾ: അർജന്റീനയുടെ മുന്നേറ്റത്തിനിടെ എലിയറ്റ് ആൻഡേഴ്സൺ മെസ്സിയെ കടുത്ത രീതിയിൽ ഫൗൾ ചെയ്തെങ്കിലും റഫറി ഇംഗ്ലീഷ് താരത്തിന് ശിക്ഷയൊന്നും നൽകാതെ കളി തുടരാൻ അനുവദിക്കുകയായിരുന്നു.
എൻസോയുടെ പ്രതികാരം: മെസ്സിയെ ഫൗൾ ചെയ്തതിന് തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ അർജന്റീന മധ്യനിര താരം എൻസോ ഫെർണാണ്ടസ് ആൻഡേഴ്സണെ ശക്തമായി ഫൗൾ ചെയ്തുകൊണ്ട് കളിക്കളത്തിൽ മറുപടി നൽകി. ഇതോടെ ഇരുടീമിലെയും താരങ്ങൾ തമ്മിൽ ഗ്രൗണ്ടിൽ വലിയ വാക്കേറ്റവും തർക്കവുമുണ്ടായി.
