ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ

സ്‌പെയിൻ ഫൈനലിൽ
ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ സ്പെയിനിന് രണ്ട് ഗോൾ വിജയം. 
ഫ്രാൻസും സ്പെയിനും തമ്മിലുള്ള വാശിയേറിയ മത്സരം ആയിരുന്നു യു എസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്നത്.
2010ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനൽ കളിക്കുന്നത്.അന്ന് നെതർലൻഡ്സിനെ ഒരു ഗോളിന് തോൽപിച്ച് സ്പെയിൻ കിരീടം നേടിയിരുന്നു.
ഹൈഡ്രേഷൻ ബ്രേക്കിന് തൊട്ടുമുമ്പ് ഇരുപത്തിരണ്ടാം മിനിറ്റിലാണ് പെനാൽറ്റിയിലൂടെ സ്പെയിനിൻ്റെ മികേൽ ഒയാർസബൽ ആദ്യ ഗോൾ നേടിയത്. 
ഫ്രഞ്ച് ബോക്സിലേക്കു പന്തു നീട്ടി നൽകാൻ സ്പാനിഷ് താരം മാർക് കുക്കുറെ ശ്രമം നടത്തി. പന്തിനായി ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതോടെയാണ് പെനാൽറ്റി ലഭിച്ചത്.
 30–ാം മിനിറ്റിൽ ഫ്രാൻസ് താരം വില്യം സലിബ പരുക്കേറ്റു പുറത്തായി. മാക്സെൻസ് ലക്രോയിസ് പകരക്കാരനായി ഇറങ്ങി.
രണ്ടാം പകുതിയിലെ 52 മിനിറ്റിലാണ് സ്പെയിനിന്റെ രണ്ടാം ഗോൾ പിറന്നത്.
12–ാം നമ്പർ താരം പെഡ്രോ പോറോയാണ് ഗോളാക്കിയത്.
ബോക്സിനു വെളിയിൽനിന്ന് പെഡ്രോ പോറോ, ഡാനി ഓല്‍മോയ്ക്ക് പാസ് നൽകി ബോക്സിലേക്ക് ഓടിക്കയറി ഗോളാക്കുകയായിരുന്നു.
തൊട്ടു പിന്നാലെ സ്പെയിനിൻ്റെ ലമീൻ യമാല്‍ വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.