വർക്കല നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു.

വർക്കല നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. മൈതാനത്തു പ്രവർത്തിക്കുന്ന ദ്വാരക ഹോട്ടൽ , പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന ദോഹ ഹോട്ടൽ , റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹാഷിം ബേക്കറി എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്. പഴകിയ ബീഫ്, മാങ്ങ അച്ചാർ തുടങ്ങിയ ആഹാര സാധനങ്ങൾ ദോഹ ഹോട്ടലിൽ നിന്നും പിടിച്ചെടുത്തു. വൃത്തിഹീനമായ നിലയിൽ സൂക്ഷിച്ചിരുന്ന സോസ്, വണ്ട് നിറഞ്ഞതും പൂപ്പൽ ഉള്ളതുമായ മാവ് പൊടിയും മാറ്റുമാണ് ദ്വാരക ഹോട്ടലിൽ നിന്നും കണ്ടെത്തിയത്. ജൂസ് ആവശ്യത്തിന് സൂക്ഷിച്ച അഴുകിയ പൈനാപ്പിളും മറ്റ് ആഹാര സാധനങ്ങളും ഹാഷിം ബേക്കറിയിൽ നിന്നും കണ്ടെത്തി. പലതവണ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ ആണ് ഇവയെല്ലാം. 
വൃത്തിയോടെ നല്ല ഭക്ഷണം നൽകുന്നതിന് പകരം പിഴ ഒടുക്കി തടി ഊരുക എന്നത് ആണ് ഒട്ടുമിക്ക സ്ഥാപനങ്ങളും ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിടിച്ചെടുത്ത ഭക്ഷണവസ്തുക്കൾ നശിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രസന്നൻ അറിയിച്ചു