പട്ടാപ്പകൽ തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. വഞ്ചിയൂർ സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ പേരിൽ സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കേസും നിലനിക്കുന്നുണ്ട്. തിരുവനന്തപുരം നഗരമധ്യത്തിൽ വഞ്ചിയൂരിലുള്ള വീടിന്റെ മുൻവശത്ത് വെച്ച് പട്ടാപ്പകലാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്.

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അയൽവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രദീപും സംഘവും എത്തിയ മാരുതി കാറിനായി തിരച്ചിൽ തുടരുന്നു.
പ്രതിയെത്തിയത് KL 27 H 9286 എന്ന മാരുതി കാറിലാണെന്ന് പൊലീസ് പുറത്തുവിട്ട വിവരം. വാഹനത്തിൽ അഞ്ചോളം പേർ ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ നി​ഗമനം. വസ്തു തർക്കത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 2-ന് വിശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.