പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 560 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. അതേസമയം വെള്ളി വില വർധിച്ചിട്ടുണ്ട്. പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായതോടെ വരും ദിവസങ്ങളിൽ സ്വർണ വില വർധിച്ചേക്കും. 
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ ഇടിവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‌ർണത്തിന് 70 രൂപയും ഒരു പവൻ സ്വ‍ർണത്തിന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 245 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2450 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക 'MQ-9'ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോർത്തതോടെ അന്താരാഷ്ട്ര വിപണികളിലുൾപ്പെടെ ആശങ്കയുണ്ട്. ഇത് വരും ദിവസങ്ങളിൽ സ്വർണ വിലയിലും പ്രതിഫലിച്ചേക്കും.