മടവൂർ പഴുവടി നീലത്തറ നീലാഞ്ജനത്തിൽ ഡോ.കെ.കരുണാകരൻ (68) അന്തരിച്ചു.

മടവൂർ:തിരുവനന്തപുരം എംജി കോളജ് റിട്ട. അധ്യാപകൻ, മടവൂർ പഴുവടി നീലത്തറ നീലാഞ്ജനത്തിൽ ഡോ.കെ.കരുണാകരൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന്. ഭാര്യ: എം.എസ്.ലത (റിട്ട.പ്രധാന അധ്യാപിക അമൃത എച്ച്എസ്എസ് പാരിപ്പള്ളി). മക്കൾ: കെ.എൽ.കൃഷ്ണപ്രിയ (ബഹ്റൈൻ), കെ.എൽ.വിഷ്ണു (ഐബിഎം, ബെംഗളൂരു). മരുമക്കൾ: ബി.പി.പ്രവീൺ (ബഹ്റൈൻ), വി.സീത (ഐബിഎം ബെംഗളൂരു). സഞ്ചയനം ഞായർ 8ന്."