കവര്‍ച്ചയ്ക്കിടെ കണ്ണില്ലാത്ത ക്രൂരത, 66കാരിയെ തീയിട്ട് കൊലപ്പെടുത്തി ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു. പിന്നീട് പാതികത്തിയ ശരീരം ചാക്കിലാക്കി കുഴിച്ചുമൂടുകയായിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. ..