ഇന്നത്തെ പുതുക്കിയ വില നിലവാരം
വിലയിൽ വർദ്ധനവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,05,280 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,160 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.
ജൂലൈ മാസത്തെ സ്വർണ്ണവില (പവനിൽ)
ജൂലായ് 01: 103240 (രാവിലെ)
ജൂലായ് 01: 104320 (വൈകുന്നേരം)
ജൂലായ് 02: 105440 (രാവിലെ)
ജൂലായ് 02: 106800 (വൈകുന്നേരം)
ജൂലായ് 03: 1,07,800
ജൂലായ് 4: 107600
ജൂലായ് 5: 107600
ജൂലായ് 6 : 1,07,600
ജൂലായ് 7: 1,06,520
ജൂലായ് 8: 1,05,960 (രാവിലെ)
ജൂലായ് 8: 1,04,960 (വൈകുന്നേരം)
ജൂലായ് 9: 1,05,040 (രാവിലെ)
ജൂലായ് 9: 1,05,920 (വൈകുന്നേരം)
ജൂലായ് 10: 1,05,840
ജൂലായ് 11: 1,05,840
ജൂലായ് 12: 1,05,840
ജൂലായ് 13: 1,04,800
ജൂലായ് 14: 1,04,720
തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ വർധന. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാഹചര്യം രൂപപ്പെട്ടതിനെ തുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നതും വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞത്. എന്നാൽ ഇന്ന് വീണ്ടും വില ഉയരുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.
അതേസമയം, ആഗോള വിപണിയിൽ സ്വർണവ്യാപാരം നേരിയ ഇടിവോടെയാണ് തുടരുന്നത്. ട്രോയ് ഔൺസിന് 31 ഡോളർ കുറഞ്ഞ് 4,031 ഡോളർ എന്ന നിലയിലാണ് വ്യാപാരം. ഹോർമുസ് മേഖലയിൽ സംഘർഷം രൂക്ഷമായപ്പോൾ 4,000 ഡോളറിന് താഴെയെത്തിയ സ്വർണവില പിന്നീട് വീണ്ടും തിരിച്ചുകയറുകയായിരുന്നു.
