ഇന്നും കറന്റ് പോകും, 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും, ഭാഗിക വൈദ്യുതി നിയന്ത്രണം വേണമെന്ന് KSEB


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കറന്റ് പോകും. 500മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു.

ഇന്നലെ രാത്രി 7.15 മുതല്‍ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു.