ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂർ പാസ്‌പോർട്ട് ഓഫിസിന് സമീപമുള്ള വിശാഖിന്റെ വീടിനുമുന്നിൽ വെച്ചായിരുന്നു കൊലപാതകം. കൈക്കും കാലിനും വയറിനും ഗുരുതരമായി വെട്ടേറ്റ വിശാഖ് സംഭവസ്ഥലത്തുതന്നെ വീണു. എന്നാൽ ഭയം കാരണം നാട്ടുകാർ ആരും ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായില്ല. പിന്നീട് പൊലീസും ആംബുലൻസും എത്തിയാണ് വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
KL 27 H 9286 എന്ന നമ്പറിലുള്ള കാറിലാണ് മുഖ്യപ്രതിയായ പ്രദീപ് എത്തിയത്. കൂടാതെ ആയുധങ്ങളുമായി മറ്റ് മൂന്ന് പേരും ഇയാളോടൊപ്പം ഉണ്ടായിരുന്നു.പ്രതികൾ സഞ്ചരിച്ചകാർ പുലയനാർകോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
