നിലമേലിൽ..ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് 47 വയസ്സുകാരന് ദാരുണാന്ത്യം

നിലമേൽ..ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് 47 വയസ്സുകാരന് ദാരുണാന്ത്യം. നിലമേൽ കാരോട് സ്വദേശി സുനിൽ കുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ നിലമേൽ സിഗ്നലിന് സമീപമായിരുന്നു സംഭവം. തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.