*തിങ്കളാഴ്ച ഫുട്ബാൾ അവധി; ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്;വിദ്യാർത്ഥികൾക്ക് ഒരാഴ്ചക്കുള്ളിൽ മാത്രം നഷ്ടമാകുന്നത് 3 പഠന ദിനങ്ങൾ; ഓണപ്പരീക്ഷ തൊട്ടരുകിൽ. അടിക്കടി ക്ലാസ്സുകൾ മുടങ്ങുന്നതിൻ്റെ ആശങ്കയിൽ രക്ഷകർത്താക്കളും*

കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് നാളെയും മറ്റന്നാളും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് വിദ്യാർത്ഥിസംഘടനകൾ. രാജ്യത്തെ വിദ്യാർത്ഥികളെ തല്ലിച്ചതയ്‌ക്കുന്ന പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെയടക്കം ആക്രമിക്കുന്നതിനെതിരെ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെഎസ്‌യു അറിയിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ഡൽഹിയിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വെള്ളിയാഴ്‌ച അഖിലേന്ത്യ പഠിപ്പ് മുടക്ക് നടത്തും. 25, 26 തീയതികളിൽ പ്രതിഷേധ ക്യാമ്പയിൻ വ്യത്യസ്തമാക്കാൻ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യും. വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസിനെ 'നല്ല പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ 'റിട്ടേൺ ഗിഫ്റ്റ്' എന്ന പേരിലാണ് ക്യാമ്പയിൻ. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ രാജ്യമെങ്ങും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. സാംസ്‌കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. 

ഇതേ സമയം കുട്ടികളുടെ പഠനം മുടക്കിയുള്ള സമരങ്ങൾ അവരുടെ പഠനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ. പി എസ് സി പരീക്ഷയുടെ ഒരുക്കങ്ങൾക്കായി സ്കൂൾ പ്രവർത്തി ദിനമായിരുന്ന ശനിയാഴ്ച ക്ലാസ്സുകൾ ഭാഗീകമായി മുടങ്ങിയിരുന്നു.

ഫുട്ബാൾ വേൾഡ് കപ്പ് ഫൈനലിൻ്റെ പിറ്റേ ദിവസമായ തിങ്കളാഴ്ചയും സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. സമരം കാരണം ഇന്നും നാളെയും വീണ്ടം ക്ലാസ്സുകൾ മുടങ്ങും. ഫലത്തിൽ ഈ ആഴ്ച്ചയിൽ രണ്ട് ദിവസം മാത്രമാണ് പഠനം നടക്കുക. അതും മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ മാത്രം. ഓണപ്പരീക്ഷകൾ അടുത്തിരിക്കുകയാണ്. പഴയ ആൾ പ്രമോഷൻ രീതിയും മാറി. ക്ലാസ്സുകൾ അടിക്കടി മുടങ്ങുന്നത് കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ . പ്രത്യേകിച്ചും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ