രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന ഈജിപ്തിനെ 3-2 ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു

അർജന്റീന ക്വാർട്ടർ ഫൈനലിൽ, ഈജിപ്തിനെ തോൽപ്പിച്ചത് 3-2 ന് 
2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു.

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടതിനുശേഷം ശക്തമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്.

അർജന്റീനയ്ക്കായി ക്രിസ്ത്യൻ റൊമീറോ, ലയണൽ മെസ്സി, എൻഝോ ഫെർണാണ്ടസ് എന്നിവർ ഗോളുകൾ നേടി.

79-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നില അർജൻ്റീനയാണ് ഈജിപ്തിൻ്റെ പ്രതിരോധ കോട്ട തകർത്ത് വിജയം കണ്ടത്.


*ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിലേക്ക്*


ഫിഫ ലോകകപ്പ് 2026-ലെ ആവേശം നിറഞ്ഞ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ 3-2എന്ന സ്കോറിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുഎസിലെ അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ പോയ ശേഷമാണ് അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് നടത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് 15-ാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തി. മർവാൻ അത്വിയ എടുത്ത കോർണർ കിക്ക് മനോഹരമായ ഒരു ഹെഡറിലൂടെ യാസർ ഇബ്രാഹിം വലയിലെത്തിക്കുകയായിരുന്നു.

20-ാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ഈജിപ്ത് ബോക്സിൽ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബൈർ തട്ടിയകറ്റി.
 
മത്സരത്തിന്റെ 67-ാം മിനിറ്റിൽ മുസ്തഫ സിക്കോ ഈജിപ്തിനായി രണ്ടാം ഗോൾ കൂടി നേടിയതോടെ അർജന്റീന കടുത്ത സമ്മർദ്ദത്തിലായി.

രണ്ട് ഗോളിന് പിന്നിലായിട്ടും പതറാതെ കളിച്ച ലയണൽ സ്കലോണിയുടെ സംഘം അവസാന 15 മിനിറ്റിൽ കളി തിരിച്ചുപിടിച്ചു.
 
ലയണൽ മെസ്സിയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ ഡിഫെൻഡർ റൊമേറോ അർജന്റീനയുടെ ആദ്യ ഗോൾ നേടി. സ്കോർ: 1-2.

ആദ്യ പകുതിയിലെ പെനാൽറ്റി പിഴവിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് മെസ്സി അർജന്റീനയ്ക്ക് സമനില സമ്മാനിച്ചു. ജൂലിയൻ അൽവാരസ് ബോക്സിനുള്ളിൽ നൽകിയ പാസ് സ്വീകരിച്ച് മെസ്സി പന്ത് വലയിലെത്തിക്കുകയായിരുന്നു. സ്കോർ: 2-2
ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ ഈജിപ്തിന്റെ കൗണ്ടർ അറ്റാക്കിനെ ലിയാൻഡ്രോ പരേഡെസ് സ്ലൈഡിങ് ബ്ലോക്കിലൂടെ തടഞ്ഞു. തൊട്ടുപിന്നാലെ അർജന്റീന നടത്തിയ പ്രത്യാക്രമണത്തിൽ വലതുഭാഗത്തുനിന്നുള്ള ക്രോസ് മികച്ചൊരു ഹെഡറിലൂടെ എൻസോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ കൊളംബിയ എന്നിവരിൽ ആരായിരിക്കും അർജന്റീനയുടെ എതിരാളികൾ എന്ന് അടുത്ത മത്സരത്തോടെ നിശ്ചയിക്കപ്പെടും.