സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും.

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 51.7 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി സർക്കാർ 1,080 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണവും ഇതോടൊപ്പം ആരംഭിക്കും. വിതരണം ജൂലൈ 3നകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 
ഗുണഭോക്താക്കളുടെ താത്പര്യം പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടോ ആണ് നല്കി വരുന്നത്.