200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടൽ. കെഎസ്ഇബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വർഷത്തേക്കാണ് കരാർ. NTPS കമ്പനിയിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങും. അദാനി ഗ്രൂപ്പിൽ നിന്നും 100 മെഗാവാട്ട് വാങ്ങും.
വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം പറഞ്ഞു. പ്രതിസന്ധിയെ തുടർന്ന് മൂലമറ്റം വൈദ്യുതി നിലയം ഉൽപാദനം കൂട്ടി. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നു. 0 ദശലക്ഷം യൂണിറ്റിൽ നിന്ന് 10.47 ദശലക്ഷം യൂണിറ്റിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇടുക്കി ജലാശയത്തിലെ ജലനിരപ്പും താഴ്ന്നു. പൊതുവേ ഡാമുകളിലെ വെള്ളത്തിൻ്റെ അളവ് കുറഞ്ഞത് പ്രതിസന്ധി ഇരട്ടിയാക്കി.കേരളത്തിൻ്റെ ചരിത്രത്തിൽ ആയിരം മെഗാവാട്ട് വൈദ്യുതി ആവശ്യകതയിലേക്ക് ജൂലൈ മാസത്തിൽ ഇതിനുമുമ്പ് പോയിട്ടില്ല.
