ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. 15-കാരൻ വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചനകൾ.
വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ആര് പുറത്താകുമെന്നതാണ് ആരാധകര്‍ക്കിടയിലെ വലിയ ചർച്ച. ടി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ അയർലൻഡിനെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനും (1, 12 റൺസ്) ഫോമിലല്ല.
ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്തിന് വേദിയാവുന്നത്. ഇന്ത്യൻ സമയം രാത്രി 10:00 മണിക്ക് മത്സരം ആരംഭിക്കുക. ഇന്ത്യൻ സമയം രാത്രി 09:30ന് ടോസിടും.
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കവെ ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്നത് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുയുടെ അരങ്ങേറ്റത്തിനായാണ്.
അയര്‍ലാന്‍ഡിനെതിരേ 0-2നു നാണംകെട്ട അവസാന പരമ്പരയില്‍ 15കാരന്‍ അരങ്ങേറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ ആദ്യ മാച്ചില്‍ തന്നെ വൈഭവിനെ കയറൂരി വിടാന്‍ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിച്ചു കഴിഞ്ഞെന്ന വിവരമാണ് പുറത്തു വരുന്നത്. ടീമിന്റെ പുതിയ ഓപ്പണിങ് ജോടികളെ കുറിച്ച് നിര്‍ണായക സൂചനയും പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോ നല്‍കിയിരിക്കുകയാണ്. ഇതേക്കുറിച്ച് അറിയാം.
ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായ അഭിഷേക് ശര്‍മയെയും മലയാളി സൂപ്പര്‍ താരം സഞ്ജു സംസണിനെയും ഒടുവില്‍ മാറ്റാന്‍ ഗൗതം ഗംഭീര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ തുടക്കമായിരിക്കും ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ നമുക്കു കാണാനാവുക.
സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുമാണ് ടീമിനായി ഓപ്പണിങില്‍ ഇറങ്ങുകയെന്നാണ് റെവ്‌സ്‌പോര്‍ട്‌സ് ഗ്ലോബല്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. ആദ്യ ടി20ക്കു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നെറ്റ്‌സില്‍ ഹര്‍ഷിത് റാണയ്‌ക്കെതിരേ വൈഭവ് ബാറ്റ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതു കണ്ട് സഞ്ജു ഹെല്‍മറ്റും പാഡും ധരിച്ച് ഊഴത്തിനായി കാത്തു നില്‍ക്കുകയും ചെയ്യുന്നു.
കുറച്ചു ബോളുകള്‍ കളിച്ച ശേഷം മാറിനിന്നതോടെ സ്‌ട്രൈക്ക് നേരിടാന്‍ സഞ്ജു വരികയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് ആദ്യ ടി20യില്‍ ഇവരായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുകയെന്നുറപ്പായിരിക്കുന്നത്.
സഞ്ജു സാംസണും വൈഭവ് സൂര്യവംശിയുമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലെ ഓപ്പണിണ് ജോടികളെങ്കില്‍ അഭിഷേക് ശര്‍മയുടെ റോള്‍ എന്താവുമെന്നതാണ് ചോദ്യം. ഓപ്പണിങ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തെ മറ്റൊരു പൊസിഷനില്‍ കളിപ്പിക്കാന്‍. ടീം മാനേജ്‌മെന്റ് തീര്‍ച്ചയായും താല്‍പ്പര്യം കാണിക്കില്ല. പിന്നെയുള്ള ഓപ്ഷന്‍ അഭിഷേകിനു വിശ്രമം നല്‍കുകയെന്നതാണ്. ഇതു തന്നെയായിരിക്കും ആദ്യ ടി20യില്‍ സംഭവിക്കുക. സഞ്ജു- വൈഭവ് സഖ്യം ഓപ്പണിങില്‍ കളിക്കുമ്പോള്‍ അദ്ദേഹം ബെഞ്ചില്‍ ഇരിക്കും. എന്നാല്‍ പരമ്പരയിലുടനീളം ഇതേ ഓപ്പണിങ് കോംബോയുമായി ഇന്ത്യ മുന്നോട്ട് പോവാനിടയില്ല.
ആദ്യത്തെ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു- വൈഭവ് സഖ്യം ഓപ്പണിങില്‍ ഇറങ്ങുകയുള്ളൂ, ശേഷിച്ച മല്‍സരങ്ങളില്‍ അഭിഷേകിന്റെ ഊഴമായിരിക്കും. അപ്പോള്‍ പുറത്തു പോവേണ്ടി വരുന്നത് സഞ്ജുവിനായിരിക്കും. വൈഭവിനെ മുഴുവവന്‍ മല്‍സരങ്ങിലും കളിപ്പിക്കാനുള്ള സാധ്യതയാണുള്ളത്.
