തിങ്കളാഴ്ച രാത്രി 11.30ഓടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ അഖിലിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയര്‍കേസിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കെട്ടഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അഖില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്
പ്രധാനപ്പെട്ട ഒരു അറിയിപ്പ്:
ജീവിതത്തിൽ പ്രതിസന്ധികളും വിഷമഘട്ടങ്ങളും ഉണ്ടാകുമ്പോൾ ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല. ഏത് വലിയ പ്രശ്നങ്ങൾക്കും വിദഗ്ധരുടെ സഹായത്തോടെയോ പ്രിയപ്പെട്ടവരുമായി സംസാരിച്ചോ പരിഹാരം കണ്ടെത്താൻ സാധിക്കും. നിങ്ങൾക്ക് മാനസിക പിന്തുണയോ കൗൺസിലിംഗോ ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്ന സൗജന്യ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം:
ദിശ (കേരള സർക്കാർ ആരോഗ്യ വകുപ്പ്): 1056, 0471-2552056
കിരൺ (ദേശീയ മാനസികാരോഗ്യ ഹെൽപ്‌ലൈൻ): 1800-599-0019
സ്നേഹ (ആത്മഹത്യ പ്രതിരോധ ഹെൽപ്‌ലൈൻ): 044-24640050..
