ആഗസ്റ്റ് 28 ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവന്‍റെ തിരുജയന്തിയാഘോഷങ്ങള്‍ വിജയകരമാക്കുന്നതിലേക്കായി ആലോചിക്കുന്നതിന് ഗുരുദേവഭക്തരു ടേയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടേയും ഒരു സംയുക്ത യോഗം ശനിയാഴ്ച (11-07-2026) വൈകിട്ട് 3 മണിയ്ക്ക് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ശിവഗിരി മഠത്തില്‍ ചേരുന്നതാണ്.
പ്രസ്തുത യോഗത്തില്‍ ഏവരും പങ്കുകൊള്ളണമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ജയന്തിയാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരിയും അറിയിച്ചു.
