, നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പുഴയിൽ ചാടിയ 16 കാരിയെ രക്ഷപ്പെടുത്തിയ ബസ് ഡ്രൈവർ

ബസ് മാഞ്ഞാലി പാലത്തിൽ എത്തിയപ്പോൾ കുറച്ചു പേര് കൂടി നിൽക്കുന്ന കണ്ടാണ് അജേഷ് ബസ് റോഡിൽ നിർത്തി ഇറങ്ങിയത്. 

പെരിയാറിന്റെ ആഴത്തിലും ഒഴുക്കിലും പെട്ട് പിടയുന്ന ഒരു പെൺകുട്ടിയെ ആണ് അജേഷ് അവിടെ നിന്ന് കണ്ടത്, 

ഏതാനും മിനിറ്റുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ വെള്ളത്തിലേക്ക് താണുകൊണ്ടിരുന്ന ആ കാഴ്ച കണ്ടതും മറ്റൊന്നും ആലോചിക്കാതെ പാലത്തിനു താഴേക്കു സ്വജീവനെ പോലും ആലോചിക്കാതെ ചാടി ആ കുട്ടിക്കരികിലേക്കു നീന്തി എത്തുകയായിരുന്നു. 

തീർത്തും തളർന്ന അവസ്ഥയിലായിരുന്ന പെൺകുട്ടിയെയും കൊണ്ട് പെരിയാറിന്റെ ഒരു കരയിലേക്ക് നീന്തുകയായിരുന്നു അജേഷ്. 

ഏതാണ് 250 മീറ്ററോളം ഒരു തളർന്ന മനുഷ്യ ശരീരം കൊണ്ട് നീന്തുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല, 

എനിക്ക് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു എന്നാണ് അജേഷ് പറഞ്ഞത്. ഇടക്കെപ്പോഴോ ശരീരം തളർന്നു പോയിരുന്നു പക്ഷെ പിന്മാറിയില്ല സർവ്വ ശക്തിയും എടുത്തു നീന്തി. 

ഒരുവേള അജേഷ് അവിടെ എത്തിയില്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല ഉറപ്പാണ്. 

അവിടെ കൂടി നിന്ന മറ്റാരും തന്നെ ആ ഉദ്യമത്തിന് തയ്യാറായില്ല അതവരുടെ തെറ്റുമല്ല, ഈ മഴക്കാലത്ത് ഒഴുക്കുള്ള പെരിയാറിലേക്കു എടുത്തു ചാടി ഒരു മനുഷ്യനുമായി നീന്തി മറുകര എത്തുക എന്നത് സാമാന്യം ആരോഗ്യമുള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല. 

അതിനു അസാമാന്യ മനക്കരുത്തും അതിനുമപ്പുറം മനുഷ്യസ്നേഹവും ഉണ്ടായാൽ മാത്രമേ കഴിയൂ. നാട്ടിൽ എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ ആദ്യം ഓടിയെത്തുന്ന ആളാണ് അജേഷ്.