പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റ് ഘടകങ്ങള്‍ വിലയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്ന നിരക്കില്‍ നിക്ഷേപകര്‍ ലാഭമെടുത്തതുമാണ് വിലയിടിവിന് കാരണമായത്.
കഴിഞ്ഞ ദിവസം ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,08,000 രൂപ രേഖപ്പെടുത്തിയിരുന്നു. അതേസമയം ഉച്ചക് ശേഷം വിലയിൽ 800 രൂപയുടെ ഇടിവോടെ 1,07,200 എന്ന നിലയിലും എത്തി. അതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് റിപ്പോർട്ട് ചെയുന്നത്. ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വർണം എക്കാലത്തേയും ഉയര്‍ന്ന വിലയായ 131,160 എന്ന നില തൊട്ടത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ജൂലൈ 23 (ഉച്ചകഴിഞ്ഞ്) 1,07,200
ജൂലൈ 23-(രാവിലെ ) 1,08,000 രൂപ
ജൂലൈ 22- 1,07,440 രൂപ
ജൂലൈ 21- 1,05,760 രൂപ
ജൂലൈ 20- 1,05,200 രൂപ
ജൂലൈ 18- 1,05,080 രൂപ
ജൂലൈ 17- 1,04,520 രൂപ
ജൂലൈ 16- 1,05,080 രൂപ
ജൂലൈ 15- 1,05,280 രൂപ
ജൂലൈ 14- 1,04,720 രൂപ
