ആറ്റിങ്ങൽ : പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള വിദ്യാർത്ഥി യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠനോപകരണ വിതരണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ ബിൻ അൻവർ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ കെ എസ് യൂ ആറ്റിങ്ങൽ അസംബ്ലി വൈസ് പ്രസിഡണ്ട്മാരായ സാദിക്ക്, അഭിമന്യു കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.