ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിൽ ഗുരുധർമ്മ പ്രചരണ സഭ,യുവജന സഭയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീലും,വിതരണവും നടന്നു

വർക്കല..ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിൽ ഗുരുധർമ്മ പ്രചരണ സഭ,യുവജന സഭയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീലും,വിതരണവും മഹാസമാധിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി. ശ്രീമദ്. ശുഭാംഗാനന്ദ സ്വാമികൾ നിർവ്വഹിച്ചു. ആലുവ ആദ്വൈത ആശ്രമം സെക്രട്ടറി ശ്രീമദ്. ധർമ്മ ചൈതന്യ സ്വാമികൾ, ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ് . അസംഗാനന്ദഗിരി സ്വാമികൾ, സ്വാമി തീർത്ഥ ഗുരുകുലം, യുവജന സഭ കൺവീനർ അഡ്വ: സുബിത്ത് എസ്സ് ദാസ്, അജയൻ കരുനാഗപ്പള്ളി,കെ ബിനു എന്നിവർ പങ്കെടുത്തു.