✅ വേഗത നിയന്ത്രിക്കുക
✅ സുരക്ഷിത അകലം പാലിക്കുക
✅ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്ത് സഞ്ചരിക്കുക
✅ പെട്ടെന്നുള്ള ബ്രേക്കിംഗും വെട്ടിത്തിരിക്കലും ഒഴിവാക്കുക
✅ വെള്ളക്കെട്ടുകളുടെ ആഴം ഉറപ്പില്ലെങ്കിൽ അതിലൂടെ കടന്നുപോകരുത്
✅ ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് നിർബന്ധമായും ധരിക്കുക
✅ സിഗ്നൽ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും ശ്രദ്ധിക്കുക
യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ ബ്രേക്ക്, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക. മഴ കാരണം വഴുക്കലുള്ള റോഡുകളിലും വെള്ളം കയറിയ ഭാഗങ്ങളിലുമൂടെ സഞ്ചരിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കുക.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മരങ്ങൾ വീഴൽ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക.
📢 സുരക്ഷിത യാത്രയ്ക്കായി ഓർക്കുക:
"മഴയിൽ വേഗത കുറയ്ക്കൂ, അകലം കൂട്ടൂ, ജാഗ്രത പാലിക്കൂ. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം."
#RoadSafety #MonsoonSafety #SafeDriving #TrafficAwareness #KeralaPolice #KollamRuralPolice
