ഇത് സുൽത്താനും ഭാര്യ ആര്യയും.സഹോദരിയും സ്വർണം പണയം വെച്ചത് തിരികെ എടുക്കാൻ കൈയ്യിൽ പണമില്ല.ഒടുവിൽ രണ്ടു പേരും കൂടി അഞ്ചലിലെ മൊബൈൽ മാൾ കട കുത്തിത്തുറന് മോഷ്ടിക്കാൻ പ്ലാനിട്ടു.കടയിലെ ജീവനക്കാരൻ ഇവരുടെ സുഹൃത്തായതിനാൽ കാര്യങ്ങൾ എളുപ്പമായി

ഇത് സുൽത്താനും ഭാര്യ ആര്യയും.
സഹോദരിയും സ്വർണം പണയം വെച്ചത് തിരികെ എടുക്കാൻ കൈയ്യിൽ പണമില്ല.
ഒടുവിൽ രണ്ടു പേരും കൂടി മൊബൈൽ കട കുത്തിത്തുറന് മോഷ്ടിക്കാൻ പ്ലാനിട്ടു.
കടയിലെ ജീവനക്കാരൻ ഇവരുടെ സുഹൃത്തായതിനാൽ കാര്യങ്ങൾ എളുപ്പമായി

അഞ്ചലിൽ മൊബൈൽ ഫോൺ ഷോപ്പ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ ദമ്പതികൾ പോലീസ് പിടിയിലായി. അഞ്ചൽ കരിക്കോൺ സ്വദേശികളായ സുൽത്താനും ഭാര്യ ആര്യയുമാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് അഞ്ചൽ മുക്കട ജംഗ്ഷനിലുള്ള മൊബൈൽ മാൾ എന്ന കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടന്നത്. കടയിൽ നിന്ന് ഏകദേശം രണ്ട് ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും അപഹരിക്കപ്പെട്ടിരുന്നു.

കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിനിടെ മോഷണം വളരെ ആസൂത്രിതമായി നടന്നതാണെന്ന് വ്യക്തമായി. കടയ്ക്കുള്ളിലെ ഒരാളുടെ സഹായം ഉണ്ടായിരിക്കാമെന്ന സംശയത്തെ തുടർന്ന് ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരനായ അഭിഷേകിന്റെ പങ്ക് പുറത്തുവന്നത്.

തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ മുഴുവൻ ഗൂഢാലോചനയും പുറത്തുവന്നത്. പ്രതികളായ സുൽത്താനെയും ആര്യയെയും പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.


അഞ്ചലിലെ മൊബൈൽ മാളിൽ കവർച്ച

 സ്ഥാപനത്തിലെ ജീവനക്കാരന്റെ സഹായത്തോടെ നടത്തിയതെന്ന് പോലീസ് അഞ്ചൽ മുക്കടയിൽ പ്രവർത്തിക്കുന്ന മൊബൈൽ മാൾ സ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ 1.45-ഓടെ കവർച്ച നടന്നു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ. മോനിഷ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, കവർച്ചയ്ക്ക് സ്ഥാപനത്തിലെ തന്നെ ഒരാൾ സഹായം ചെയ്തതായി വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, സ്ഥാപനത്തിലെ ജീവനക്കാരനായ അഭിഷേക് നൽകിയ നിർദ്ദേശപ്രകാരം ദമ്പതികളായ സുൽത്താൻ (21), ഭാര്യ ആര്യ (31) എന്നിവർ ആസൂത്രണം ചെയ്ത് നടത്തിയ കവർച്ചയാണിതെന്ന് പോലീസ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ സുൽത്താൻ, കുറച്ചുകാലം മുമ്പ് പോക്സോ കേസിൽ അറസ്റ്റിലായ ‘ബൈക്ക് നാസർ’ എന്നറിയപ്പെടുന്ന വ്യക്തിയുടെ മകനാണെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിന്റെ ഫലമായി പ്രതികളെ വളരെ വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞ് പിടികൂടാൻ സാധിച്ചു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ അഞ്ചൽ പോലീസ് സ്വീകരിച്ചുവരികയാണ്.