അപകടത്തിൽ അതുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. അതുലിന്റെ അമ്മ ജിഷയും ചികിത്സയിലാണ്. തുമ്പ വിഎസ്എസ് സിയിൽ റിസർച്ച് ചെയ്യുകയാണ് അതുൽ. കോഴിക്കോട് സ്വദേശികളായ ഇവർ റിസർച്ചിന് വേണ്ടി തിരുവനന്തപുരം തുമ്പ ഭാഗത്ത് താമസിച്ച് വരുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
