വർക്കല മുത്താനയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 വർക്കല....മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻ വീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരിച്ചത്.
​ഭർത്താവുമായുള്ള തർക്കത്തെത്തുടർന്ന് കല്ലുവാതുക്കലിലെ സ്വന്തം വീട്ടിലായിരുന്ന ഷീബയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഭർതൃവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
​നാവായിക്കുളത്തുനിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സുനിൽ-ഷീബ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു