2026 ലോകകപ്പിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി ഈജിപ്ത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ മാസ്മരിക മികവിൽ ഗംഭീര തിരിച്ചുവരവാണ് ആഫ്രിക്കൻ കരുത്തർ പുറത്തെടുത്തത്. ലോകവേദിയിലെ തങ്ങളുടെ ആദ്യ ജയമെന്ന സ്വപ്നനേട്ടത്തോടൊപ്പം ഈ ആധികാരിക വിജയത്തോടെ 3 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താനും ഈജിപ്തിന് കഴിഞ്ഞു.
Egypt 🇪🇬 3 - 1 🇳🇿 New Zealand
