ആറ്റിങ്ങൽ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ VHSE വിഭാഗവും ഹയർസെക്കൻഡറി വിഭാഗവും സംയുക്തമായി എൻഎസ്എസ് വോളണ്ടിയർമാർ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ അണിനിരന്ന റാലി നഗരൂർ SHO ശ്രീ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ സന്ദേശം നൽകി.
PTA പ്രസിഡന്റ് ശ്രീ.ദാഹിർ, എക്സിക്യൂട്ടീവ് അംഗം ശ്രീ.മേവർക്കൽ നാസർ പ്രിൻസിപ്പാൾ ശ്രീമതി.നിഷ സീനിയർ അധ്യാപകൻ ശ്രീ.ഷിബു,NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. സന്ധ്യ എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.
