നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.


ചലച്ചിത്ര നടൻ സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ സഹായത്താൽ ചികിത്സ തുടരുകയാണ്. ദിലീപ് ചിത്രമായ ഭ.ഭ.ബയിലാണ് സലിം കുമാർ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കരൾ മാറ്റിവയ്ക്കലിന് വിധേയനായിട്ടുണ്ട്.