കടയ്ക്കലിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് പരിക്ക്

കൊല്ലം ​കടയ്ക്കൽ: പാങ്ങലുകാട്ടിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കിണറ്റ്മുക്ക് ചരുവിള വീട്ടിൽ പരേതനായ രാജുവിന്റെയും അധ്യാപികയായ സിന്ധ്യയുടെയും മകൻ നവനീത് (14) ആണ് മരിച്ചത്. അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്.
​തിങ്കളാഴ്ച െ വൈകിട്ടാണ് സംഭവം. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നവനീത്. അമ്മ സിന്ധ്യയോടൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ, ബസ് ഇവരുടെ സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
​ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ നവനീത് മരിച്ചു. പരിക്കേറ്റ സിന്ധ്യയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവനീതിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.