സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വമ്പൻ ആശ്വാസം. ഇന്നലെ രാവിലെ പവന് 1520 രൂപയുടെ കുറവ് രേഖപ്പെടുത്തിയാണ് വിപണി തുറന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം 960 രൂപ കൂടി കുറഞ്ഞ് വിപണിയിലെ നിരക്ക് പുതുക്കിയിരുന്നു. ഇതോടെ ആശ്വാസത്തിലായ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് ഇന്നത്തെ ഇടിവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത്.

ഇന്നത്തെ പുതുക്കിയ വില നിലവാരം

വിലയിൽ വൻ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,05,840 രൂപയായി കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,230 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുക.

ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)

ജൂൺ 01: 1,14,560

ജൂൺ 02: 1,14,560

ജൂൺ 03: 1,14,560

ജൂൺ 04: 1,14,480

ജൂൺ 05: 1,14,200

ജൂൺ 06: 1,12,000

ജൂൺ 07: 1,12,000

ജൂൺ 08: 1,11,240

ജൂൺ 09: 1,12,320

ജൂൺ 10: 1,09,160 (രാവിലെ)

ജൂൺ 10: 1,08,360 (വൈകുന്നേരം)

ജൂൺ 11: 1,06,800

ജൂൺ 12: 1,08, 960

ജൂൺ 13: 1,08, 960

ജൂൺ 14: 1,09, 320

ജൂൺ 15: 1,11, 120

ജൂൺ 16: 1,11, 000

ജൂൺ 17: 1,10,800

ജൂൺ 18: 1,10,800 (രാവിലെ)

ജൂൺ 18: 1,09,640 (വൈകുന്നേരം)

ജൂൺ 19: 1,06,960

ജൂൺ 20: 1,07,120

ജൂൺ 21: 1,07,120

ജൂൺ 22: 1,07,440 (രാവിലെ)

ജൂൺ 22: 1,08,520 (വൈകുന്നേരം)

ജൂൺ 23: 1,07,000 (രാവിലെ)

ജൂൺ 23: 1,06,040 (വൈകുന്നേരം)