സ്ക്രാപ്പ്, ഗുജ്‌രി എന്നൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും കേന്ദ്രങ്ങളിൽ ഇരുമ്പ് വിലയ്ക്ക് വിൽക്കും അല്ലേ ?
ഈ വാഹനത്തിന്മേലുള്ള ബാധ്യതകളിൽനിന്നും നിങ്ങൾക്ക് ഒഴിവാകാൻ കഴിയുമോ ?
ഇത്തരം വാഹനങ്ങൾ ഭാവിയിൽ പുനരുപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ കഴിയുമോ ?
നിങ്ങൾ ഒഴിവാക്കിയ പഴയവാഹനം ദുരുപയോഗം ചെയ്യപ്പെട്ടാൽ അതിന്റെ നിയമപരമായ ഉത്തരവാദി നിങ്ങളായിരിക്കില്ലേ ?
ഇനിമുതൽ ഇതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാം.
കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ (Scrapping policy) ഭാഗമായി വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ അഥവാ Registered Vehicle Scrapping Facility ( *RVSF* ) രാജ്യത്ത് നിലവിൽവന്നുകൊണ്ടിരിക്കുന്നു..
കേരളത്തിൽ മൂന്ന് RVSF കൾക്കാണ് (Registered Vehicle Scrapping Facility) അംഗീകാരമായിട്ടുള്ളത്.
1. ചേർത്തല (under SILK)
2. എടപ്പാൾ (under KSRTC)
3. അഴിക്കൽ (കണ്ണൂർ) (under SILK)
ഭാവിയിൽ എല്ലാ ജില്ലകളിലും പഴയ വാഹനങ്ങളുടെ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായിരിക്കും.
പൊളിക്കൽ കേന്ദ്രത്തിലേക്ക് പഴയ വാഹനം കൈമാറിയാൽ (deposit ചെയ്താൽ) ഒരു Certificate of Deposit ( *CoD* ) ലഭിക്കും. ഈ CoD ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ ഇളവുകൾ ലഭിക്കുന്നതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ രാജ്യത്ത് ആർക്കും കൈമാറ്റം നടത്തുകയോ ആവാം (CoD is tradeable).
പ്രത്യേകം വെബ്സൈറ്റുക്കൾ വഴി ഉടമ ആഗ്രഹിക്കുന്ന വില ലഭിക്കുന്ന മുറയ്ക്ക് CoD വിൽക്കാവുന്നതാണ്.
ഒരു CoD ഉപയോഗിച്ച് വാങ്ങുന്ന അതേ ഇനം (ഉദാ: കാറിന് പകരം പുതിയ കാർ) പുതിയ വാഹനത്തിന് കേരളത്തിൽ ലഭിക്കുന്ന ഇളവുകൾ ഇനി പറയാം.
Registration Fees- ആവശ്യമില്ല.
പ്രൈവറ്റ് വാഹനങ്ങൾക്ക് ലൈഫ് ടാക്സിന്റെ 15% ഇളവ് (15 വർഷത്തേക്ക് )
ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 10% ടാക്സ് ഇളവ് (5 വർഷത്തേക്ക്).
ഓർക്കുക.. CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിച്ചാലേ CoD യുടെ ആനുകൂല്യം ലഭിക്കുകയുള്ളു.
Registered Vehicle Scrapping Facility (RVSF) സ്ഥാപനത്തിൽ ഏൽപ്പിച്ച വാഹനം പൊളിച്ചു കഴിഞ്ഞാൽ ഒരു Certificate of Vehicle Scrapping (വാഹനം പൊളിച്ചതായുള്ള സർട്ടിഫിക്കറ്റ്) ഉടമയ്ക്ക് ലഭിക്കുന്നതാണ്. വാഹനത്തിന്മേൽ നിലവിലുള്ള ബാധ്യതകൾ തീർത്ത ശേഷം ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആർ ടി ഓഫീസുകൾ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാവുന്നതാണ്.
