തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ. മൂന്ന് കുട്ടികൾക്കാണ് രോഗം. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവടങ്ങളിലാണ് രോഗബാധ.മൂന്ന് പേരുടെയും നില തൃപ്തികരം.
നേരത്തെ കൊല്ലം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം നാല്പതിലധികം ആയി
