ഇന്ന് സ്വർണം വാങ്ങാൻ കഴിയുമോ? അറിയാം ഇന്നത്തെ വില

ദിനംപ്രതി വിപണി മാറിമറിയുകയാണ്. ആവശ്യ സാധനങ്ങളുടെ ഉൾപ്പെടെ വില വ‌ർധിക്കുകയും പെട്രോൾ ഡീസൽ പാചകവാതകം എന്നിവയുടെ വില വർധിക്കുകയും ചെയ്തു. ഇന്നും ​ഗാർഹിക പാചക വാതക വില വർധിച്ചിരുന്നു. അതുപോലെ തന്നെ മാറി മറിയുന്നതാണ് സ്വർണ വിപണിയും. സ്വർണത്തിൻ്റെ വിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഓരോ ദിവസവും സ്വർണ വില കുറയുകയും കൂടുകയും ചെയ്യുകയാണ്. ഇന്നലെ 1,12,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലാണ് അത്. എന്നാൽ അതിൽ നിന്നും വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഇന്നും സ്വർണ വിലയുള്ളത്. 1,12,000 രൂപ തന്നെയാണ് ഇന്നും ഒരു പവൻ സ്വർണത്തിൻ്റെ വില. 14,000 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില.