ദുബൈ: എമിറേറ്റ്‌സ് റോഡില്‍ ബസ് അപകടത്തില്‍ എട്ട് മരണം. മരിച്ചവരില്‍ ആറ് പേര്‍ ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ട്. നേപ്പാള്‍, ശ്രീലങ്ക സ്വദേശികളും അപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ളവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ട്രക്കില്‍ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
ദുബായ് എമിറേറ്റ്സ് റോഡിൽ ട്രക്കിൽ മിനിബസ് ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം!
ദുബായ് എമിറേറ്റ്സ് റോഡിൽ
സാങ്കേതിക തകരാർ മൂലം നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ അശ്രദ്ധയോടെ സുരക്ഷിത അകലം പാലിക്കാതെ വന്ന ബസ് ഡ്രൈവർ ബസ് ട്രക്കിന് പിന്നിലേക്ക് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 5 പേർക്ക് ഗുരുതരപരിക്കും 4 പേർക്ക് മിതമായതുമായ പരിക്കുകളും സംഭവിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ദുബായ് പോലീസ് പറഞ്ഞു.
*ദുബായ്:* ദുബായ് എമിറേറ്റ്സ് റോഡിൽ മിനിബസ് ട്രക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു. ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ പെട്ടെന്ന് നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബായ് പൊലീസ് അറിയിച്ചു.
റോഡിൽ വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന മിനിബസ് ഡ്രൈവർ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതും മുൻപിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് വലിയ അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരുക്കേറ്റ ഒൻപത് പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റ് നാല് പേർക്ക് ഇടത്തരം പരുക്കുകളുണ്ട്. പരുക്കേറ്റഎല്ലാവരെയും ഉടൻ തന്നെ വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ട്രാഫിക് പട്രോളിങ് സംഘവും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് കുതിച്ചതായി ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രി. ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതായും അപകടത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി
