സ്വർണ വിലയിൽ മാറ്റമുണ്ട് വാങ്ങാൻ പറ്റുമോ? അറിയാം ഇന്നത്തെ വില

രാജ്യത്തെ വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്. ഉയർന്ന വിലക്കയറ്റം കാരണം എല്ലാ മേഖലകളും പാടു പെടുകയുമാണ്. ഇന്ത്യയിലെ സ്വർണ വിപണിക്കും വലിയ മറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സാ​ഹചര്യങ്ങൾ ഇന്ത്യയിലും സ്വർണ വിപണിയെ ബാധിക്കുന്നുണ്ട്.

ഈ മാസത്തിൻ്റെ തുടക്കം മുതൽ കേരളത്തിൽ വലിയ മാറ്റങ്ങൾ സ്വർണ വിലയിൽ ഉണ്ടായിരുന്നില്ലെങ്കിലും വില ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. ജൂൺ മാസം ആരംഭത്തിൽ തന്നെയായിരുന്നു ഈ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ തുക. ജൂൺ 1, 2, 3 തീയതികളിലാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ വിലയായ 1,14,560 ത്തിൽ എത്തിയ വിലയിൽ എത്തിയിരുന്നത്.
ഇന്നലെ 1,11,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 13,905 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഇതായിരുന്നു മാസം തുടങ്ങി ഒൻപത് ദിവസം കഴിയുമ്പോൾ ഉണ്ടായിരിക്കുന്ന ഏറ്റവും കുറഞ്ഞ വില. എന്നാൽ ഇന്ന് 1,12,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 1,12,320 രൂപ ആണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില.