15-ാം തീയതി രാവിലെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് സിറാജുദ്ദീന്റെ ഓട്ടോയിൽ കന്യാകുളങ്ങരയിൽ പോയി മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോയിൽ വെച്ച് ശല്യപ്പെടുത്തുകയും ലൈംഗിക താല്പര്യത്തോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. വഴിയിൽ വെച്ച് റോഡ് ബ്ലോക്കാണെന്ന് പറഞ്ഞ് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ വഴിയിലൂടെ വീട്ടിലേക്ക് പോകവേ, പ്രതി യുവതിയോട് മോശമായി സംസാരിക്കുകയും ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്തു.
സംഭവം യുവതി രക്ഷിതാക്കളെ അറിയിക്കുകയും വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.
