ഉപമുഖ്യമന്ത്രി ജി . പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പ് ചുമതല ലഭിച്ചു. അതേസമയം, പ്രിയങ്ക് ഖാർഗെയ്ക്കു ആഭ്യന്തര വകുപ്പ് (ഇന്റലിജൻസ് ഒഴികെ) നൽകിയിട്ടുണ്ട്. കൂടാതെ ഐ.ടി, ബയോടെക്‌നോളജി, ഇ-ഗവേണൻസ് വകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരിക്കും.
യതീന്ദ്ര സിദ്ധരാമയ്യ നഗരവികസന വകുപ്പ് കൈകാര്യം ചെയ്യും. കെ . എച്. മുനിയപ്പയ്ക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കെ . ജെ . ജോർജ്ന് ഊർജ്ജ-ടൂറിസം വകുപ്പുകൾ, എം . ബി. പാട്ടീൽന്
വ്യവസായ-അടിസ്ഥാനസൗകര്യ വികസന വകുപ്പുകൾ എന്നിവ ലഭിച്ചു.
രാമലിംഗ റെഡിയ്ക്ക് ജലസേചന വകുപ്പ്, സതിഷ് ജർകിഹോളിയ്ക്ക് പൊതുമരാമത്ത് വകുപ്പ്, കൃഷ്ണ ബൈരെ ഗൗടെയ്ക്ക് ഗ്രേറ്റർ ബെംഗളൂരു വികസന വകുപ്പ് എന്നിവ നൽകിയിട്ടുണ്ട്.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് വകുപ്പുവിഭജനം പ്രഖ്യാപിച്ചത്.
