സുഹൃത്തുക്കളോടൊപ്പം ചിറയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു ...

കൊല്ലം മയ്യനാട് ചരുവിള പുത്തൻവീട്ടിൽ നസീറിന്റെയും ഷീബയുടെയും മകനും ചാത്തന്നൂർ എം ഇ എസ് എൻജിനീയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ നബീൽ ( 20) ആണ് മരിച്ചത്. ശനിയാഴ്ച (06.06.2026) വൈകിട്ട് ആറിന് എറണാകുളം പട്ടിമറ്റത്തായിരുന്നു സംഭവം. സുഹൃത്തിൻറെ വീടിന് സമീപത്തുള്ള ചിറയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ നബീൽ മുങ്ങിത്താഴുകയായിരുന്നു വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന നബീലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...