പിടിച്ചെടുത്ത രേഖകൾ യഥാർഥ ടെറ്റ് ചോദ്യപേപ്പറാണോ, അതോ മോക്ക് ടെസ്റ്റ് പേപ്പറാണോ എന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് പരിശോധന തുടരുകയാണ്. എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പിടിച്ചെടുത്ത ചോദ്യങ്ങൾ യഥാർഥ ടെറ്റ് ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതായി സൂചന ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ശൃംഖല കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പരീക്ഷ മാറ്റിവച്ചതോടെ ഏകദേശം 4.28 ലക്ഷം ഉദ്യോഗാർഥികളെയാണ് ബാധിച്ചത്. പരീക്ഷാർഥികൾക്കുള്ള തുടർ നിർദേശങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം ഉണ്ടായത്. ഇതോടെ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി.
ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ഉയർത്തി. “ബിജെപി ഭരണം പേപ്പർ ലീക്ക് ഭരണമായി മാറി” എന്നായിരുന്നു കോൺഗ്രസിന്റെ എക്സ് അക്കൗണ്ടിലൂടെയുള്ള പ്രതികരണം.
രാജ്യത്ത് ചോദ്യപേപ്പർ ചോരാത്ത ഏതെങ്കിലും പൊതുപരീക്ഷ ബാക്കിയുണ്ടോ എന്ന് ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ചോദിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് മഹാരാഷ്ട്രയായിരുന്നിട്ടും അതിൽ നിന്ന് സംസ്ഥാന സർക്കാർ പാഠം പഠിച്ചില്ലെന്ന് ശിവസേനയും ആരോപിച്ചു.
ചോർച്ചാ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്
