കോരാണി പുകയിലത്തോപ്പ്, ആക്കോട്ടുവിള സമത്വം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ റാലിയും നടത്തി

ആറ്റിങ്ങൽ..
കോരാണി :-
 പുകയിലത്തോപ്പ്, ആക്കോട്ടുവിള സമത്വം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ റാലിയും നടത്തി ബഹുമാനപ്പെട്ട സർക്കാരിന്റെ തുഫാൻ പരിപാടിയിക്ക്‌ പിന്തുണ അറിയിച്ചു. പുകയിലത്തോപ്പിൽ വച്ചു നടത്തിയ പരിപാടിയിൽ SRA പ്രസിഡന്റ്‌ ബിന്ദു ശശികുമാർ, സെക്രട്ടറി K. S. അനിൽകുമാർ, മറ്റ്‌ അംഗങ്ങളായ അബ്ദുൽ അസീസ്, അബ്ദുൽ റഹീം, വിജയകുമാരൻനായർ, ശശികുമാർ, ബാബു, കൃഷ്ണൻ, ലതബായ്, വിജയകുമാരി, രാധ, മായസന്തോഷ്‌കുമാർ, ലീലാമ്മ, രേഖ, മുദാക്കൽ വാർഡ് മെമ്പർ വിജയകുമാർ എന്നിവർ ലഹരി വിരുദ്ധ പ്രസംഗം നടത്തി, വിദ്യാർത്ഥി, വിദ്യാർത്ഥിനികളും, നാട്ടുകാരും പങ്കെടുത്തു.