തിരുവനന്തപുരം..സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ സംസ്ഥാനത്ത് പിൻവലിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ സംസ്ഥാനത്ത് പിൻവലിച്ചു. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് അലർട്ട് ഇല്ല. എങ്കിലും സാധാരണ കാലവർഷ മഴ എല്ലാ ജില്ലകളിലും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് വടക്കൻ മേഖലയിൽ കെടുതികൾ തുടരുകയാണ്. നദികളിലും പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. 13 അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ ഒഴുക്കി വിടുന്നുണ്ട്.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (10/06/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
