പുല്ലമ്പാറ പഞ്ചായത്തിലെ ഹോമിയോ മെഡിക്കൽ ഓഫീസർ ആയിരുന്ന ചുള്ളാളത്ത് പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പെൻസറിയിലെ ജനകീയയായ ഡോക്ടർ ആയിരുന്നു DR . ബീന
കഴിഞ്ഞ കുറച്ചുദിവസമായി സുഖമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ക്യാൻസർ എന്ന മാരകരോഗമാണ് ബാധിച്ചത് എന്ന് അറിയാൻ കഴിഞ്ഞത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അസുഖം മൂർച്ഛിക്കുകയും തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ വച്ച് മരണപ്പെടുകയും ആയിരുന്നു . ഭൗതികശരീരം നാളെ രാവിലെ സ്വദേശമായ ആറ്റിങ്ങൽ മാമത്ത് സ്വവസതിയിൽ സംസ്കാരം നടത്തുമെന്നാണ് അറിയാൻ കഴിയുന്നത് . പുല്ലമ്പാറ പഞ്ചായത്തിലെ ഹോമിയോ മെഡിക്കൽ ഓഫീസർ എന്നതിലുപരി ഓരോരുത്തരെയും കണ്ടും കേട്ടും പാവങ്ങളെ സഹായിച്ച ജനപ്രീതി നേടിയ ഡോക്ടർ ആയിരുന്നു ഡോക്ടർ ബീന .
