യുഎസ്എയെ വീഴ്ത്തി ആശ്വാസ ജയത്തോടെ തുർക്കി മടങ്ങി!

 യുഎസ്എയെ വീഴ്ത്തി ആശ്വാസ ജയത്തോടെ തുർക്കി മടങ്ങി!
​2026 ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ യുഎസ്എയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് തുർക്കി ആശ്വാസ വിജയം സ്വന്തമാക്കി.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ട്രസ്റ്റിയിലൂടെ യുഎസ്എയാണ് ആദ്യം ലീഡെടുത്തതെങ്കിലും 10-ാം മിനിറ്റിൽ അർദ ഗുലറും 31-ാം മിനിറ്റിൽ ഒർകുൻ കോക്ചുവും നേടിയ ഗോളുകളിലൂടെ തുർക്കി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. പിന്നീട് 49-ാം മിനിറ്റിൽ ബെർഹാൽറ്ററിലൂടെ യുഎസ്എ സമനില പിടിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (90+8') കാൻ അയ്ഹാൻ നേടിയ നാടകീയ ഗോൾ തുർക്കിക്ക് തകർപ്പൻ വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്ന തുർക്കി, ഗ്രൂപ്പിൽ 3 പോയിന്റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഈ ആശ്വാസ ജയത്തോടെയാണ് ലോകകപ്പിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നത്. 
 Turkiye 3 - 2 USA