13,350 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 13,645 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഈടാക്കിയിരുന്നത്. അതേസമയം സ്വർണ വില ഇനിയും കുറയുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വർണ വില താഴേക്ക് തന്നെയാണ് കിതക്കുന്നത്. വരും ദിവസങ്ങളിലും ഇതേ ട്രെൻഡ് തുടരുമോ എന്നാണ് വിദഗ്ധരടക്കം നോക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും സ്വർണ ഉൾപ്പെടെ, വിപണികളിൽ വലിയ അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയുമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
