ഒന്നിന് പിറകെ ഒന്നായി തുടരെത്തുടരെ സ്പെയിൻ സൗദിയുടെ ഗോൾ വല കുലുക്കുകയായിരുന്നു. മുഴുവൻ സമയവും പന്ത് കയ്യടിക്കി വെച്ചത് സ്പെയിൻ താരങ്ങൾ തന്നെയാണ്. ആദ്യ ഗോൾ പിറന്നത് പത്താം മിനുട്ടിൽ . ലാമിൻ യമാലിന്റെ കാലിൽ നിന്നായിരുന്നു. പിന്നീട് ഇരുപത്തി ഒന്നാം മിനുട്ടിലും ഇരുപത്തി നാലാം മിനുട്ടിലും മൈക്കൽ ഒയാർസബാൽ മികച്ച രണ്ട് ഗോളുകൾ നേടി.
നാൽപ്പത്തി ഒൻപതാം മിനുട്ടിൽ ഹസ്സൻ അൽ തംബക്തിയുടെ കാലിൽ നന്നും വീണ അബദ്ധത്തിലുള്ള ഒരു സെൽഫ് ഗോളും സ്പെയിനിന് തുണയായി. ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ സൗദിക്ക് കഴിഞ്ഞിരുന്നില്ല.
