കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു

ഇറാന്റെ ആ ക്ര മണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവർക്ക് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.   

ഈ സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര പദ്ധതി സജീവമാക്കിയതായി കുവൈറ്റ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിർത്തിവയ്ക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.