ഗാർഹിക പചാക വാതക വില വർധനയിൽ കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായത്. ഗാർഹിക സിലിണ്ടറിന്റെ വില വർധനയിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ഉപഭോക്താക്കൾ.
വില വർധന പ്രതിസന്ധിയിലാക്കിയെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. 'വില വർധിക്കുന്ന വാർത്തകൾ മാത്രമാണ് വരുന്നത്. വില കുറച്ചു എന്നൊരു വാർത്ത ഇതുവരെയും കണ്ടിട്ടില്ല. വിലക്കയറ്റത്തെ എങ്ങനെ നേരിടാനാണ്. നിത്യോപയോഗ വസ്തുകളുടെ വില ദിനംപ്രതി കൂടുന്ന വാർത്തയാണ്. ഒരു എൽപിജി സിലിണ്ടർ ഏകദേശം 30 ദിവസം മാത്രമാണ് ഉപയോഗിക്കാനാകുക. സ്കൂൾ തുറന്ന സമയത്ത് വില വർധിപ്പിച്ചത് ഇരുട്ടടിയായി. ഈ സമയത്ത് 30 ദിവസം പോലും ഒരു സിലിണ്ടർ നിൽക്കാൻ സാധ്യതയില്ല'; തിരുവനന്തപുരം ജഗതി സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ പറഞ്ഞു.
