വർക്കല..കിണർവൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണയാളെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആളും കുടുങ്ങി. ഇലകമൺ കിഴക്കേപ്പുറം മൈലവിള ജംഗ്ഷനിൽ കല്ലുവിളവീട്ടിൽ സജീവന്റെ കിണർ വൃത്തിയാക്കാനെത്തിയ കൊല്ലം മീനമ്പലം സ്വദേശികളായ രമേഷൻ (45), അയ്യപ്പൻ (55) എന്നിവരാണ് അകപ്പെട്ടത്.
ഞായർ രാവിലെ 10ഓടെ കിണർ വൃത്തിയാക്കാനിറങ്ങിയ രമേഷൻ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷപ്പെടുത്താനിറങ്ങിയ അയ്യപ്പനും മുകളിലേക്ക് കയറാൻ കഴിയാതെ ബുദ്ധിമുട്ടിയതോടെ നാട്ടുകാർ വർക്കല അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ റെജിമോന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ വിഷ്ണു, രതീഷ്, നജീബ്, ശംഭു, അഖിൽ രാജ്, ഷിജിൻ ദാസ് എന്നിവർ വലയും കയറും ഉപയോഗിച്ച് ഇരുവരെയും കരക്കെത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
