തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താഴെ പറയുന്ന അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു:
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക.
നദികളിലും തോടുകളിലും മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക.
